തൊടുപുഴ: ഫർണിച്ചർ മേളയ്ക്ക് മൈതാനം അനുവദിക്കുന്നതിലും വെള്ളക്കെട്ട്, വഴിവിളക്ക് വിഷയങ്ങളുടെ പേരിലും തൊടുപുഴ നഗരസഭാ കൗൺസിൽ യോഗത്തിൽ തർക്കം. പതിവായി പരാതിയുയര്‍ന്നിട്ടും നഗരസഭയിലെ വഴിവിളക്കുകള്‍ തെളിക്കാൻ കരാറുകാരൻ തയാറാകുന്നില്ലെന്നായിരുന്നു കൗൺസിലിൽ ഉയർന്ന പരാതി. ആക്ഷേപത്തെ തുടർന്ന് കരാറുകാരന് നോട്ടീസ് നല്കി നിയമനടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
നഗരത്തിലെ വെള്ളക്കെട്ടു ഒഴിവാക്കാൻ ഓട കൈയേറി നിർമാണം നടത്തിയവർക്ക് നോട്ടീസ് നൽകാനും കൗൺസിൽ തീരുമാനിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കടകള്‍ക്ക് മുമ്പിലുള്ള സ്ലാബുകള്‍ നീക്കാന്‍ പോലും വ്യാപാരികള്‍ സമ്മതിക്കാറില്ലെന്ന് കൗൺസിലർ കെ.എം.നിഷാദ് കുറ്റപ്പെടുത്തി. വിമർശനങ്ങൾക്ക് പിന്നാലെ വെള്ളക്കെട്ട് ഉണ്ടായപ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കുമെന്നും ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അറിയിച്ചു.
മഴക്കാല പൂർവ ശുചീകരണപ്രവൃത്തികള്‍ കൃത്യമായി നടത്തിയെന്നും സമീപകാലത്തുണ്ടായിട്ടില്ലാത്തവിധം മഴ പെയ്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്നുമാണ് വൈസ് ചെയര്മാന് കെ.ദീപക് വിശദീകരിച്ചത്.
ഫര്‍ണിച്ചര്‍ മേളയ്ക്ക് അനുമതിയില്ല
പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനം ഫര്‍ണീച്ചര്‍ മേളയ്ക്കു നല്‍കാനുള്ള അപേക്ഷ കൗണ്‍സില്‍ വോട്ടിനിട്ടു തള്ളി. ഫര്‍ണിച്ചര്‍ മേള നടത്താൻ അനുമതി തേടി സ്വകാര്യ വ്യക്തിയാണ് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്. ഇതില്‍ രണ്ടഭിപ്രായം ഉയര്‍ന്നതോടെയാണ് വിഷയം വോട്ടിനിട്ടത്.
മേള നടത്താന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷന് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും നിവേദനം നല്‍കിയിരുന്നു. വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ ആര്.ഹരി, അനസ് എന്നീ സ്വതന്ത്രരും മുസ്ലീം ലീഗിലെ നിഷാദും അനുമതി നല്‍കണമെന്ന നിലപാട് സ്വീകരിച്ചു. ചെയര്‍പേഴ്സണും കൗണ്‍സിലര്‍ ജെസി ആന്റണിയും വിട്ടുനിന്നു. ബാക്കിയുള്ളവർ തീരുമാനത്തെ എതിര്‍ത്തതോടെ അപേക്ഷ കൗൺസിൽ തള്ളുകയായിരുന്നു.
നഗരസഭ 31-ാം വാര്‍ഡില്‍ ക്വാറി അനുവദിക്കുന്നതിന് ലഭിച്ച അപേക്ഷ അനുവദിക്കരുതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ നിഷ സോമന് ആവശ്യപ്പെട്ടു. വിഷയത്തിൽ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠനം നടത്തിയശേഷം തീരുമാനമെടുക്കാമെന്ന് കൗൺസിലിൽ ധാരണയായി.